നീ വായിക്കുക നിൻറെ രക്ഷിതാവിൻറെ നാമത്തിൽ അല്ലാഹുവിൻറെ ദിവ്യസന്ദേശത്തെ അടിസ്ഥാനമാക്കി ഇസ്ലാമിക് ലോകത്തിനും അതിലുപരി മാനവരാശിക്കും സൽഗുണ സമ്പന്നരും സച്ചരിതരുമായ പണ്ഡിതന്മാരെ വാർത്തെടുക്കുന്ന ശൈഖുനാ ടി എം അബ്ദുസ്സലാം മൗലവി എം എഫ് ബി അവർകളുടെ ശിഷ്യന്മാരുടെ കൂട്ടായ്മയാണ് സലാമിയ്യ അലുംനി അസോസിയേഷൻ . ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന പ്രവർത്തകസമിതിക്കും ബഹുമാന്യരായ അംഗങ്ങൾക്കും എൻറെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അല്ലാഹു നമ്മുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ഈ ആധുനിക കാലഘട്ടത്തിൻറെ ആവശ്യമാണ് ഒരു വിദ്യാർത്ഥി കൂട്ടായ്മ എന്ന് മനസിലാക്കികൊണ്ട് നമ്മുടെ ശൈഖുനായുടെ ശ്രമഫലമായി സലാംമിയ്യ അലുംനി അസോസിയേഷൻ എന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു. അൽഹംദുലില്ലാഹ്. ഇത് നമ്മുടെ ശൈഖുനായുടെ ചിരകാല സ്വപ്ന പദ്ധതിയായിരുന്നു. അല്ലാഹു നമ്മുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
അസ്സലാമു അലൈക്കും . ബഹുമാന്യരായ ടി എം അബ്ദുസ്സലാം മൗലവി എം എഫ് ബി അവർകളുടെ ശിഷ്യന്മാരുടെ കൂട്ടായ്മയാണ് സലാമിയ്യ അലുംനി അസോസിയേഷൻ. കുറഞ്ഞ കാലം കൊണ്ട് മഹത്തായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ സാധിച്ചത് ഈ കൂട്ടായ്മയുടെ പുരോഗതിതയും ഐക്യവുമാണ് വിളിച്ചറിയിക്കുന്നത് .ഇനിയും ഫലപ്രദമായ ധാരാളം പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാനും നടപ്പോയിലാക്കുവാനും നാഥൻ തുണക്കട്ടെ എന്ന് ആശംസിക്കുന്നു