ഞങ്ങളുടെ സമാധരണീയനായ ഗുരുനാഥന്‍ ശൈഖുനാ അബ്ദു സലാം ഫാളില്‍ ബാഖവി അസൂയാര്‍ഹമാംവിധം വിജ്ഞാനങ്ങളെ പ്രണയിച്ച മഹാ പണ്ഡിതന്‍. അറിവിന്‍റെ സാഗരങ്ങളില്‍ ഊരിയിടുമ്പോഴും പ്രശസ്തി കളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു ആ വിജ്ഞാന തേജസ്. ആരെയും ആകര്‍ഷിക്കുന്ന അനുധരസാധാരണമായ വിനയവും ലാളിത്വവും ഇടക ലര്‍ന്ന വ്യക്തിത്വം. വശ്യമായ പുഞ്ചിരിയും പ്രസന്നമായ മുഖവുമായി അതിഥികളെ സ്വീകരിക്കുന്ന മഹാന്‍. തദ്രീസിന്‍റെയും സേവനത്തിന്‍റെയും പാതയില്‍ നിലവില്‍ അരനൂറ്റാണ്ട് പിന്നിട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ ഭൗതീക മായ സുഖ സൗകര്യങ്ങള്‍ ഒന്നുംതന്നെ സമ്പാദിച്ചിട്ടില്ല. എങ്കിലും കൈരളിയെ സമ്പന്നമാക്കാന്‍ പ്രാപ്തരായ അനേകം ശിക്ഷ്യ ഗണങ്ങളെ വാര്‍ത്തെടുക്കുവാന്‍ ആ മഹാനുഭാവനു സാധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ടിക്കു കയാണ് ആ ശിക്ഷ്യ ഗണങ്ങള്‍.
1951 ല്‍ മര്‍ഹൂം തലപ്പള്ളി മൂഹമ്മദ് ലബ്ബ ആലിം സാഹിബിന്‍റെയും പീടി യേക്കല്‍ സാറ ബീവിയുടേയും ആദ്യത്തെ കണ്‍മണിയായി ഈരാറ്റുപേട്ട പീടിയേക്കല്‍ (മുക്കട) തറവാട്ടില്‍ ജനിച്ചു. ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മതപഠന രംഗത്ത് സജീവമായി. ഈരാറ്റുപേട്ട മന്‍ബഉല്‍ ഖൈറാത്ത് അറബിക് കോളേജ് മുദര്‍രിസ് ആയിരുന്ന പറപ്പൂര്‍ മര്‍ഹൂം മമ്മുക്കുട്ടി ഉസ്താദ് (ന. മ.) ആയിരുന്നു പ്രാഥമിക ഗുരുവര്യന്‍. പിന്നീട് 1966 മുതല്‍ 1970 വരെ ഉസ്താദുല്‍ അസാതീദ് വി.എം മൂസാ മൗലവി വടുതല മഹാനവറുക ളില്‍ നിന്ന് നാല് വര്‍ഷത്തോളം വിജ്ഞാനം നുകര്‍ന്നു. 1970 ല്‍ വടുതല ഉസ്താ ദിന്‍റെ അടുക്കല്‍ നിന്നും ഉപരി പഠനത്തിനായി ലോകത്തിലെ ഏറ്റവും മികച്ച അറബി കോളേജായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ചേര്‍ന്നു. ശൈഖ് ഹസന്‍ ഹസ്രത്ത് (ന.മ.) ശൈഖ് അബ്ദുറഹ്മാന്‍ ഫള്ഫരി ഹസ്രത്ത് (ന.മ.) പട്ടേല്‍ അബ്ദുല്‍ വഹാബ് ഹസ്രത്ത് (ന.മ.) കമാലുദ്ദീന്‍ ഹസ്രത്ത് (ന.മ.) കടപ്പ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് (ന.മ.) തുടങ്ങിയ മഹാന്‍മാര്‍ ആയിരുന്നു ബാഖിയാത്തിലെ ഗുരുവ ര്യന്‍മാര്‍.
ഉപരിപഠനത്തിന് ശേഷം 1974 ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശൈഖുനാ മന്‍ബഉല്‍ഖൈറാത്ത് അറബിക് കോളേജില്‍ അസിസ്റ്റന്‍റ് മുദര്‍രിസ് ആയും, തോട്ടുമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ എച്ച്.എം ആയും സേവനം ചെയ്തു. തുടര്‍ന്ന് മൂവാറ്റുപുഴ പേട്ട പള്ളിയില്‍ മുദര്‍രിസായും ഖത്തീ ബായും ജോലി അനുഷ്ഠിച്ചു. ശേഷം കോട്ടങ്ങല്‍, കൂട്ടിക്കല്‍ എന്നീ സ്ഥലങ്ങളില്‍ ദീനി സേവനം ചെയ്തു. 1978 ല്‍ നൂറാനിയ്യ മര്‍ഹും സൈദ് മുഹമ്മദ് റാവു ത്തര്‍ മുത്തവല്ലി ആയ തെക്കേക്കര നൂറുല്‍ഹുദാ അറബിക് കോളേജില്‍ 28 വര്‍ഷത്തോ ളവും, കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ രണ്ട് വര്‍ഷ വും, സന്യാസി ഓട ജാമിഅ ഉസ്മാനിയ്യ അറബിക് കോളേജില്‍ രണ്ട് വര്‍ഷവും, കാഞ്ഞാര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജില്‍ അഞ്ച് വര്‍ഷവും മുദര്‍രിസായും സേവനം അനുഷ്ടിച്ചു. ഇപ്പോള്‍ തെക്കേക്കര മുഹ്യിദ്ദീന്‍ ജമാഅത്തിന്‍റെ കീഴിലുള്ള സ്ഥാപനമായ സിദ്ധീഖിയ്യ അറബിക് കോളേജില്‍ പ്രിന്‍സിപ്പള്‍ ആയി 2014 മുതല്‍ സേവനം ചെയ്യുന്നു.
സൂഫി വര്യനും വലിയ്യുമായിരുന്ന തൊടുപുഴ ഹസ്രത്തിന്‍റെ മകന്‍ അബ്ദുല്‍കരീം സാഹി ബിന്‍റെ മകള്‍ സഫിയ്യ ആണ് ശൈഖുനായുടെ സഹധര്‍മ്മിണി. നാല് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും ശൈഖുനായ്ക്ക് ഉണ്ട്. ശൈഖുനാ ഇപ്പോള്‍ ഈരാറ്റുപേട്ട മറ്റ യ്ക്കാട് ആണ് താമസം.


