അസ്സലാമു അലൈകും അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസ്സലാത്തു വസ്സലാമു അലാ റസൂലി ഹിൽ അമീൻ . മുഹമ്മദിൻ വ അലാ ആലിഹി വ സഹിബിഹി അജ്മഈൻ റഹ്മാനും റഹീമും ആയ അല്ലാഹുവിൻറെ തിരുനാമത്തിൽ സർവ്വ സ്തുതികളും അവനു സമർപ്പിക്കുന്നു.
കേരളത്തിൻറെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എൻറെ ശിഷ്യഗണങ്ങൾ ഒരുമിച്ചുകൂടി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് സലാമിയ്യ അലുംനി അസോസിയേഷൻ. പ്രസ്തുത കൂട്ടായ്മ രൂപപ്പെട്ടതോടെ അവർ പലപ്പോഴും ഒരുമിക്കുകയും മരണവീടുകളിലും വിവാഹ സദസ്സുകളിലും ഒത്തുകൂടി ദുആ ചെയ്യുകയും കാലം തേടുന്ന പല അത്യാവശ്യ കാര്യങ്ങളിലും ഏകമനസോടെ കൈകോർക്കുകയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്.
എൻറെ ശിഷ്യഗണങ്ങളുടെ ഐക്യത്തിനായി രൂപീകരിച്ച ഈ കൂട്ടായ്മയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. സർവ്വശക്തനായ അള്ളാഹു നാം ഏവരെയും അവൻറെ ഉത്തമ ദാസന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ
രക്ഷാധികാരി സലാമിയ്യ അലുംനി അസോസിയേഷൻ , പ്രിൻസിപ്പൾ ,ജാമിഅ: ദാറു സിദ്ധീഖിയ്യ അറബിക് കോളേജ് ഈരാറ്റുപേട്ട













